09.05.2017
വിദ്യാർത്ഥിനികളുടെ വസ്ത്രം അഴിച്ചു പരിശോധന നടത്തിയ കണ്ണൂർ കുഞ്ഞിമംഗലത്തെ ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാല് അധ്യാപകരെ ഡി.വൈ.എഫ്.ഐ പ്രതിഷേധത്തെ തുടർന്ന് സ്കൂൾ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു. നീറ്റ് പരീക്ഷയ്ക്ക് വന്ന വിദ്യാർത്ഥിനികൾക്കാണ് അപമാനമേൽക്കുന്ന തരത്തിലുള്ള പരിശോധനയ്ക്ക് വിധേയമാകേണ്ടിവന്നത്. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം പി.പി.ദിവ്യയുടെ നേതൃത്വത്തിൽ ഇന്ന് സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തുടർന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ മാനേജ്മെന്റുമായി നടത്തിയ ചർച്ചയുടെ ഭാഗമായി വിദ്യാർത്ഥിനികളെ പരിശോധിച്ച ഷീജ, സഫീന, ബിന്ദു, ഷാഹിന എന്നീ അധ്യാപകരെ അന്വേഷണവിധേയമായി സസ്പെന്റ് തീരുമാനിച്ചതായി മാനേജർ രേഖാമൂലം ഉറപ്പുനൽകി. പ്രതിഷേധമാർച്ചിൽ സംസ്ഥാനകമ്മിറ്റിയംഗം എം.വി.രാജീവൻ, കണ്ണൂർ ജില്ലാകമ്മിറ്റിയംഗങ്ങളായ കെ.വി.സന്തോഷ്, വരുൺ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.